ബെംഗളൂരു: പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. കുന്ദലഹള്ളിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബള്ളാരി സ്വദേശിയായ ഐടി ജീവനക്കാരൻ അരവിന്ദാണ് (28) മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാപ്ജെമിനിയിൽ സീനിയർ അനലിസ്റ്റാണ് അരവിന്ദ്. കുർണൂലിൽ നിന്നുള്ള വെങ്കിടേഷ് (28), ഉത്തരാഖണ്ഡിൽ നിന്നുള്ള വിശാൽ വർമ്മ (23), ഉത്തരാഖണ്ഡിൽ സിവി ഗോയൽ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നിലവിൽ ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റവരെല്ലാം. 43 മുറികളുള്ള ഏഴ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Gas cylinder explosion at PG accommodation: Youth dies














