കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പിടിച്ചുണ്ടായ അപകടത്തിലെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂര്‍ സ്വദേശി ശിബ ബെഹ്‌റ (34) ആണ് മരിച്ചത്. ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. 40 വ്യാപാര സ്ഥാപനങ്ങള്‍ പ്രവർത്തിച്ചിരുന്ന 101 കടമുറികള്‍ കത്തിനശിച്ചു.
SUMMARY: Gas cylinder fire accident in Taliparamba; Death toll rises to three