പത്തനംതിട്ട: തുമ്പമണ്ണില്‍ തട്ടുകടയ്ക്കു തീപിടിച്ച് കടയുടമയ്ക്ക് പൊള്ളലേറ്റു. കടയുടമ സെല്‍വരാജിനാണ് പൊള്ളലേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തില്‍ രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു.
തുമ്പമണ്‍ എസ്.ബി.ഐക്ക് സമീപമുള്ള എൻ.എസ്.കെ എന്ന ലഘുഭക്ഷണ ശാലയ്ക്കാണ് തീപിടിച്ചത്. കടയുടമ പുതിയ ഗ്യാസ് സിലണ്ടർ കണക്‌ട് ചെയ്യുമ്പോള്‍ ഇതിന് തീപിടിക്കുകയായിരുന്നു. സിലിണ്ടറില്‍ നിന്ന് തീ ശക്തിയായി പുറത്തേക്ക് പ്രവഹിച്ചതോടെ സിലിണ്ടർ കടയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതില്‍ നിന്ന് തീ പടർന്നാണ് ബൈക്കും സ്കൂട്ടറും കത്തിയത്.
സമീപത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. നാട്ടുകാർ ഉടൻതന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷൻ അടക്കം എത്തിച്ചെങ്കിലും തീ പൂർണമായും നിയന്ത്രണവധേയമാക്കാനായില്ല. പിന്നിട് അടൂരില്‍ നിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയപ്പാഴേക്കും കട ഭാഗികമായും ബൈക്കും സ്കൂട്ടറും പൂർണമായും കത്തിയിരുന്നു.
SUMMARY: Gas cylinder leak causes fire at a shed; bikes destroyed
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…