◼️ മൈസൂരു വിമാനത്താവള വിമാനത്താവള റൺവേ വികസനത്തിനായി എയർപോർട്ട് ഡയറക്ടർ പി.വി. ഉഷാകുമാരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധന
ബെംഗളൂരു: മൈസൂരു മൈസൂരു വിമാ നത്താവള റൺവേ ആദ്യ ഘട്ട ത്തിൽ വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ അന്തിമപരിശോധന പൂർത്തിയായി. നിലവിലുള്ള 1740 മീറ്ററിൽനിന്ന് 2750 മീറ്ററായാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുന്നത്. വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനാണ് റൺവേ വികസിപ്പിക്കുന്നത്. വികസനത്തിനായി കണ്ടെത്തിയ 206.12 ഏക്കർ സ്ഥലത്ത് എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.)യുടെ നേതൃത്വത്തിലാണ് സംയുക്ത സർവേയും പരിശോധനയും നടത്തിയത്. ഏറ്റെടുത്ത ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, രേഖകൾ അന്തിമമാക്കുന്നതിന് മുമ്പ് ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, സ്ഥലത്തിന്റെ അവസ്ഥ വിലയിരുത്തുക, ബാധ്യതകൾ തിരിച്ചറിയുക എന്നിവയാണ് ലക്ഷ്യം.
ഭൂമി ഏറ്റെടുക്കലിനും കൈമാറ്റത്തിനുമുള്ള നോഡൽ ഏജൻസിയായ കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.ഐ.ഡി.സി), കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി), കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ), കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് (കെ.പി.ടി.സി.എൽ), ദേശീയപാത അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട മൾട്ടി ഏജൻസി പരിശോധന കഴിഞ്ഞ ഡിസംബർ 15 നും 17 നും ഇടയിൽ നടത്തിയിരുന്നു. നേരത്തേ സ്ഥാപിച്ച നിരവധി അതിർത്തിക്കല്ലുകൾ കാണാതായി. ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് ഭൂമി വ്യക്തമായി തിരിച്ചറിയുന്നതിനും അതിർത്തി നിർണയിക്കുന്നതിനും കൈമാറ്റം സുഗമമാക്കുന്നതിനും റീ-സർവേ ആവശ്യപ്പെട്ട് വിമാനത്താവളം അതോറിറ്റി അധികൃതർ കെ.എസ്.ഐ.ഐ.ഡി.സിക്ക് കത്തെഴുതിനാലാണ് സർവേ നടപടി.
എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ, അതോറിറ്റിയിലെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്) അനലിസ്റ്റ്, കെ.ഐ.എ.ഡി.ബി സർവേയർ എന്നിവരുടെ സാന്നിധ്യത്തിൽ മാറാസെ, മണ്ടക്കള്ളി ഗ്രാമങ്ങളിൽ ജെ.എം.സി മാപ്പുകൾ ഉപയോഗിച്ച് പുനർസർവേ നടത്തി. അതിർത്തി അടയാളങ്ങളും സർവേ കല്ലുകൾ പുനഃസ്ഥാപിച്ചു.
റൺവേ വിപുലീകരണത്തിന്റെ ഭാഗമായി മൈസൂരു-നഞ്ചൻകോട് ഹൈവേ അലൈൻമെന്റിൽ മാറ്റം വരുത്തുന്നുണ്ട്. വിമാനത്താവള പരിസരത്ത് മൂന്നുകിലോമീറ്റർ തുരങ്കം നിർമിക്കാനും പദ്ധതിയുണ്ട്. റൺവേക്ക് താഴെയായി കടന്നുപോകുന്ന തുരങ്കഭാഗം ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ ബൈപ്പാസ് റോഡ് നിർമിക്കാനും പദ്ധതിയുണ്ട്.
SUMMARY: Mysuru Airport runway expansion; final inspection completed
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…