ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; ബൈക്കുകള്‍ കത്തി നശിച്ചു

പത്തനംതിട്ട: തുമ്പമണ്ണില്‍ തട്ടുകടയ്ക്കു തീപിടിച്ച്‌ കടയുടമയ്ക്ക് പൊള്ളലേറ്റു. കടയുടമ സെല്‍വരാജിനാണ് പൊള്ളലേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. ഗ്യാസ് സിലിണ്ടർ ചോർന്നാണ് തീപിടുത്തം ഉണ്ടായത്. കടയില്‍ ഉണ്ടായിരുന്ന ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തില്‍ രണ്ട് ബൈക്കുകള്‍ കത്തി നശിച്ചു.

തുമ്പമണ്‍ എസ്.ബി.ഐക്ക് സമീപമുള്ള എൻ.എസ്.കെ എന്ന ലഘുഭക്ഷണ ശാലയ്ക്കാണ് തീപിടിച്ചത്. കടയുടമ പുതിയ ഗ്യാസ് സിലണ്ടർ കണക്‌ട് ചെയ്യുമ്പോള്‍ ഇതിന് തീപിടിക്കുകയായിരുന്നു. സിലിണ്ടറില്‍ നിന്ന് തീ ശക്തിയായി പുറത്തേക്ക് പ്രവഹിച്ചതോടെ സിലിണ്ടർ കടയുടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതില്‍ നിന്ന് തീ പടർന്നാണ് ബൈക്കും സ്കൂട്ടറും കത്തിയത്.

സമീപത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. നാട്ടുകാർ ഉടൻതന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷൻ അടക്കം എത്തിച്ചെങ്കിലും തീ പൂർണമായും നിയന്ത്രണവധേയമാക്കാനായില്ല. പിന്നിട് അടൂരില്‍ നിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയപ്പാഴേക്കും കട ഭാഗികമായും ബൈക്കും സ്കൂട്ടറും പൂർണമായും കത്തിയിരുന്നു.

SUMMARY: Gas cylinder leak causes fire at a shed; bikes destroyed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയില്‍നിന്ന് രാജിവെച്ചെന്ന വാർത്തകള്‍ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലറും മുൻ...

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

ചാലക്കുടി: തൃശൂര്‍ ചാലക്കുടിയില്‍ ഇരുപത്തിരണ്ടുകാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...

നെടുമ്പാശ്ശേരിയില്‍ മിനികൂപ്പര്‍ ഇടിച്ച്‌ 3 പേര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച്‌ മൂന്ന് പേർ...

24 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവില്‍ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കര്‍ശന വ്യവസ്ഥകളോടെ

ഡല്‍ഹി: ഡല്‍ഹി പ്രതിഷേധത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി സ്ഥാപകൻ അഭിജീത്...

അധ്യായം 55 📖 സിനിമാ ലോകം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1989...

ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ മര്‍ദ്ദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തി എസ്‌എഫ്‌ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി...

റിയാദിൽ വീണ്ടും ഹൂതി ആക്രമണം; 12 മരണം, നിരവധി പേർക്ക് പരുക്ക്, പലരുടേയും നില ഗുരുതരം

റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം നടത്തി...

ഇരട്ട ചക്രവാതച്ചുഴി; ബുധനാഴ്ച വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

Related Articles

Popular Categories