Monday, July 7, 2025
24.5 C
Bengaluru

ആഗോള നിക്ഷേപക സംഗമം; ബെംഗളൂരുവിൽ റോഡ്‌ ഷോ അവതരിപ്പിച്ച് കേരളം

ബെംഗളൂരു: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി ബെംഗളൂരുവിൽ കേരള വ്യവസായ വകുപ്പ്‌ സംഘടിപ്പിച്ച റോഡ്‌ ഷോ ശ്രദ്ധേമായി. കേരളത്തിലേക്ക്‌ കൂടുതൽ നിക്ഷേപം ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന് പുറത്ത്‌ സംഘടിപ്പിച്ച രണ്ടാമത്തെ ഇൻഡസ്ട്രിയൽ റോഡ്ഷോ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു. കേരളം വ്യവസായ സൗഹൃദമല്ലെന്ന തെറ്റിദ്ധാരണയ്‌ക്ക്‌ മാറ്റം വന്നതായി മന്ത്രി പറഞ്ഞു. നിരവധി നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക്‌ എത്തി. 25 വർഷത്തിനിടെ കേരളത്തിൽ ഒരു ഫാക്‌ടറിയിലും ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിട്ടില്ല. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ്‌ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി സഹകരിച്ച് വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി. നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്തി കേരളത്തെ പ്രധാന വ്യവസായ -വാണിജ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതയും സർക്കാരിന്റെ വ്യവസായ- വാണിജ്യ നയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഡിസൈനും ഉൽപ്പാദനവും, ഭക്ഷ്യസംസ്കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്‌, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളിലാണ് ആശയവിനിമയം നടന്നത്‌.  സി.ഐ.ഐ. വൈസ് ചെയർമാൻ രബീന്ദ്ര ശ്രീകണ്ഠൻ, പി.കെ. സ്റ്റീൽ കാസ്റ്റിങ് കമ്പനി ജോയന്റ് മാനേജിങ് ഡയറക്ടർ കെ.ഇ. ഷാനവാസ്, വിപ്രോ കൺസ്യൂമർ കെയർ എച്ച്.ആർ. വിഭാഗം വൈസ് പ്രസിഡന്റ് ബിജു ജോൺ, സി.ഐ.ഐ. കേരള ചെയർമാൻ വിനോദ് മഞ്ഞില എന്നിവരും സംസാരിച്ചു.
<br>
TAGS : GIM | KERALA
SUMMARY : Global Investors Summit. Kerala by presenting a road show in Bengaluru

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു....

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ കോഴ്‌സുകള്‍

കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ...

കറാച്ചിയിൽ 30 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു; 27 മരണം

കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് 27 മരണം. കൊല്ലപ്പെട്ടവരിൽ...

കനത്ത മഴ: ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം മുടങ്ങി

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള യാത്ര മുടങ്ങി....

ടെക്സസിലെ മിന്നൽ പ്രളയം; മരണ സംഖ്യ 78 ആയി, 41 പേരെ കാണാതായി

അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മരിച്ചവരിൽ...

Topics

മാട്രിമോണിയൽ സൈറ്റിലൂടെ സൈബർ തട്ടിപ്പ്; 34 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി യുവാവ്

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി സൈബർ തട്ടിപ്പിലൂടെ 34 ലക്ഷം...

സുരക്ഷിതമല്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയുമായി ബെംഗളൂരു ട്രാഫിക് പോലീസ്. ഐഎസ്ഐ...

വാഹനാപകടം; മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം...

പുതിയ 5 റൂട്ടുകളിൽ സർവീസുമായി ബിഎംടിസി

ബെംഗളൂരു: പുതിയ 5 റൂട്ടുകളിൽ നോൺ എസി ബസ് സർവീസുമായി ബിഎംടിസി....

കോടിക്കണക്കിനുരൂപയുടെ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാരുടെപേരിൽ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടികമ്പനി നടത്തി കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി...

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ്...

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ...

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

Related News

Popular Categories

You cannot copy content of this page