ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ഹോളിൽ നടന്ന ചടങ്ങില്‍ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുധാകരൻ രാമന്തളി മാധ്യമപ്രവർത്തകൻ ഉമേഷ്‌രാമന് നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. ബെംഗളൂരു കവിക്കൂട്ടം സംഘടിപിച്ച പരിപാടിയില്‍ ശാന്തന്‍ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. രമ പ്രസന്ന പിഷാരടി സ്വാഗതം പറഞ്ഞു. ബാഷോ ബുക്ക് എഡിറ്ററും എഴുത്തുകാരനുമായ അര്‍ഷാദ് ബത്തേരി മുഖ്യ പ്രഭാഷണം നടത്തി.
സുധാകരൻ രാമന്തളി, ഉമേഷ് രാമന്‍, കെ.ആര്‍ കിഷോര്‍,, ഡെന്നിസ് പോൾ, നവീൻ എസ്, ജൈസൻ മാത്യു, കെ. വി. ഖാലിദ്, സിന കെ. എസ് ഷമീർ മുഹമ്മദ്, അനിൽ രോഹിത്, ടി. എ. കലിസ്റ്റസ്, സി. ഡി. ഗബ്രിയേൽ, ടി. എം. ശ്രീധരൻ, ടോമി ആലുങ്കൽ, വജീദ്, ഒ. വിശ്വനാഥൻ അർച്ചന സുനിൽ, രതി സുരേഷ്, ഗീത നാരായൺ, സൗധ റഹ്മാൻ എന്നിവര്‍ സംസാരിച്ചു. ആഗ്നസ് മേരി പരിപാടി നിയന്ത്രിച്ചു. ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ശ്രീ കുഞ്ഞപ്പൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, മെറ്റി ഗ്രേസ്, പ്രദീപ് പി. പി എന്നിവർ പങ്കെടുത്തു.
ചിത്രങ്ങൾ

SUMMARY: ‘God’s Own Chunk’ story collection released














