തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പനായ ഗോകുല്‍ ചരിഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെ ആനക്കോട്ടയില്‍ വച്ചാണ് ചരിഞ്ഞത്. ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഗോകുലിന് പരുക്കേറ്റിരുന്നു. തുടർന്ന് ശ്വാസതടസവുമുണ്ടായിരുന്നു. ഇതാണ് മരണ കാരണമെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് ഗോകുലിന് ഗുരുവായൂരിലെ കൂട്ടാന പീതാംമ്പരന്റെ കുത്തേറ്റിരുന്നു. ഈ സംഭവത്തിന് ശേഷം ആഴത്തിലുള്ള മുറിവേറ്റ ഗോകുലിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു. എന്നിരുന്നാലും ചികിത്സയ്‌ക്ക് പിന്നാലെ തൃശൂർ പൂരത്തിന് പങ്കെടുത്തിരുന്നു.
SUMMARY: Gokul, the horned elephant at Guruvayur Elephant Fort, has died