ഹിജാബിനെ ചൊല്ലി തർക്കം, സ്കൂൾ അടച്ചിട്ട് അധികൃതർ, മാനേജ്‌മെന്റിനെതിരെ രക്ഷിതാവ്

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോമിന്റെ ഭാ​ഗമല്ലെന്നും മാനേജ്മെന്റ് അറിയിച്ചു. ഇത് തർക്കത്തിലെത്തുകയും സ്കൂൾ അടച്ചിടുകയുമായിരുന്നു.

ഹിജാബിന്റെ പേരിൽ പുറത്തുനിന്ന് ചിലരെത്തി സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് അടച്ചിടുന്നുവെന്നുമാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്. സ്കൂളിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

കുട്ടികൾ മാനസിക സമ്മർദ്ദത്തിൽ ആയതുകൊണ്ടാണ് രണ്ടുദിവസം സ്കൂൾ അടച്ചിട്ടിരിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന അറിയിച്ചു. കോടതി പരിധിയിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.

അതേസമയം ഹിജാബ് ധരിച്ച് സ്കൂളിൽ വരാൻ സാധിക്കുമെന്നാണ് വിദ്യാർഥിനിയുടെ രക്ഷിതാവിന്റെ വാദം. മുൻപ് പഠിച്ച സ്കൂളിൽ ഹിജാബ് ധരിച്ച് ക്ലാസിലെത്തുന്നതിന് പ്രശ്നമില്ലായിരുന്നുവെന്നും ഇപ്പോൾ മനഃപൂർവ്വം മാനേജ്മെന്റ് പ്രശ്നമുണ്ടാകുകയാണെന്നും രക്ഷിതാവ് പ്രതികരിച്ചു.
SUMMARY: Dispute over hijab, school closed, parents take legal action against management

Hot this week

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് രണ്ടാനച്ഛന്‍

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. ഒന്നര വയസുകാരന്‍ അര്‍ഷിദിനെ...

സ്കൂളുകൾ നാളെ തുറക്കും; പ്രവേശനോത്സവം സംസ്ഥാനതല ഉദ്‌ഘാടനം പട്ടം ഗേൾസിൽ

തിരുവനന്തപുരം: നീണ്ട വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ...

മലയാളി യുവാവിനെ ബെംഗളൂരുവില്‍ കാറില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം...

കുടയെടുക്കാൻ മറക്കണ്ട; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം,...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡൽഹി: ഡൽഹിയിൽ ബഹുനിലക്കെട്ടിടം തകർന്നുവീണ് അപകടം. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. തെക്കൻ...

സ്ഫോടന പരമ്പര ലക്ഷ്യം; പാക് ഭീകരാക്രമണ നീക്കം പൊളിച്ചു, 9 ഭീകരർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ സൈനിക മേഖലകളിലും രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളിലുമടക്കം സ്ഫോടന പരമ്പരയ്ക്കുള്ള...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത...

Related Articles

Popular Categories