തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 70 രൂപയുടെ വർധനയാണ് വെള്ളിയാഴ്ച ഉണ്ടായത്. 10,200 രൂപയായാണ് ഗ്രാമിന് വില വർധിച്ചത്. പവന്റെ വിലയിൽ 560 രൂപയുടെയും വർധനയുണ്ടായി. 81,600 രൂപയായാണ് വില വർധിച്ചത്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. സെപ്തംബർ 10ന് സ്വർണവില 81,000 കടന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്ന് 8375 രൂപയിലേക്ക് എത്തി. വെള്ളിവിലയിലും നേരിയ വർധന രേഖപ്പെടുത്തി.
അതേസമയം, ആഗോളവിപണിയിലും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണവില ഉയരുന്നത്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് 3647.76 ഡോളറായി. ഈ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കും രാജ്യാന്തര സംഘർഷങ്ങളുമാണ് സ്വർണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങൾ.
SUMMARY: Gold prices hit another record; Pawan increases by Rs 560 to Rs 81,600