ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച് കോഫെപോസ ബോര്‍ഡ്. രന്യക്കൊപ്പം പ്രതികളായ തരുണ്‍ കൊണ്ടരു രാജു, സാഹില്‍ ജെയിൻ എന്നിവർക്കും ഓരോ വർഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ഒരു വർഷത്തെ ശിക്ഷാകാലയളവില്‍ മൂന്ന് പേർക്കും ജാമ്യത്തിനുള്ള അവകാശമുണ്ടായിരിക്കില്ല
നേരത്തെ നിശ്ചിതസമയത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കുന്നതില്‍ ഡിആർഐ പരാജയപ്പെട്ടതിനെ തുടർന്ന് മെയ് 20ന് രന്യക്കും തരുണ്‍ രാജുവിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കോഫെപോസ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ രന്യ കസ്റ്റഡിയില്‍ തന്നെയായിരുന്നു
കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ ദത്ത് പുത്രിയാണ് രന്യ. 12.56 കോടി രൂപയുടെ 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാർച്ച് 3ന് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് രന്യ പിടിയിലാകുന്നത്. അടുത്തിടെ ഇഡി നടിയുടെ 34 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
SUMMARY: Gold smuggling: Actress Ranya Rao sentenced to one year in prison