Wednesday, April 29, 2026
32.8 C
Bengaluru

ഗോവ തീപിടിത്തം: മരിച്ചവരില്‍ ബെംഗളൂരു സ്വദേശിയും

പനാജി: ഗോവയിലെ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 25 പേരെയും തിരിച്ചറിഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മരിച്ചവരിൽ 20 നൈറ്റ് ക്ലബ്ബ് ജീവനക്കാരും 5 വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. അർപോറയിലെ ‘ ബീർച്ച് ബൈ റോമിയോ ലേൻ ‘ എന്ന നൈറ്റ് ക്ലബ്ബിലാണ് തീപിടിത്തമുണ്ടായത്. ബെംഗളൂരു സ്വദേശിയായ ഇഷാക്ക് ആണ് മരിച്ചത്. തീപിടിത്തത്തിന് മുമ്പേ ഇഷാക്ക് ക്ലബ്ബില്‍ നിന്ന് പുറത്ത് വന്നെങ്കിലും മൊബൈല്‍ എടുക്കാന്‍ മറന്നിതിനാല്‍ വീണ്ടും ക്ലബ്ബിലേക്ക് തിരിച്ചു പോകുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. പുക നിറഞ്ഞു ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്.

ഡാൻസ് ഫ്ലോറിലാണ് തീപ്പിടിത്തം ഉണ്ടായത്. ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാത്ത വിധം അകത്ത് കുടുങ്ങിപ്പോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഏകദേശം 100 പേരെങ്കിലും നൈറ്റ് ക്ലബ്ബിലെ ഡാൻസ് ഫ്ലോറിൽ ഉണ്ടായിരുന്നു. തീപിടിത്തത്തെ തുടർന്നുണ്ടായ പരിഭ്രാന്തിയിൽ പലരും താഴത്തെ നിലയിലേക്ക് ഓടി. അവിടെ പാചകപ്പുരയിൽ ജീവനക്കാർക്കൊപ്പം കുടുങ്ങുകയായിരുന്നു.

നൈറ്റ് ക്ലബ്ബിന്റെ പ്രവേശനവും പുറത്തുകടക്കുന്ന വഴിയും ഇടുങ്ങിയതാണ്. ഇടുങ്ങിയ വഴികൾ കാരണം ഫയർ എഞ്ചിനുകൾക്ക് നേരിട്ട് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. ഏകദേശം 400 മീറ്റർ അകലെയാണ് ഫയർ എഞ്ചിനുകൾ പാർക്ക് ചെയ്തത്.

അഞ്ജുന പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്. 17 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അഞ്ച് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

ബീർച്ച് ബൈ റോമിയോ ലേൻ’ ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരെയും ക്ലബ് മാനേജർ, ഇവന്റ് ഓർഗനൈസർമാർ എന്നിവർക്കെതിരെയും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തീപ്പിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഗോവ സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
SUMMARY: Goa Night club fire tragedy; Bengaluru native among the dead

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘എൻ എസ് മാധവൻ, ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കിയ എഴുത്തുകാരൻ’-എൻ രാജൻ

ബെംഗളൂരു: ചരിത്ര ദാരുണതകളുടെ ചോരയിൽ വാക്കിനെ ആയുധമാക്കി, പേനയെ ഉളിപോലെയാക്കി, മറ്റൊരു...

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു; പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് പ്രിൻസിപ്പല്‍ സെക്രട്ടറി ബി അശോകിന്...

പത്തനംതിട്ട കലഞ്ഞൂരിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും...

കാസറഗോഡ് രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു

കാസറഗോഡ്: കാസറഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ്...

ഇടുക്കിയില്‍ തൊഴിലാളിക്ക് പാമ്പുകടിയേറ്റു

തൊടുപുഴ: ഇടുക്കിയില്‍ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ...

Topics

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട്...

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി 

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര)...

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി...

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

Related News

Popular Categories

You cannot copy content of this page