LATEST NEWS

സര്‍ക്കാര്‍ ഡോക്ടർമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിലേക്ക്

ബെംഗളൂരു: വിവിധ ആവശ്യങ്ങളുന്നയിച്ചു സര്‍ക്കാര്‍ ഡോക്ടർമാർ ഈ മാസം 11 മുതൽ സമരത്തിനൊരുങ്ങുന്നു. പ്രമോഷൻ, ഒഴിവുള്ള സീനിയർ പോസ്റ്റുകളിലേക്കുള്ള നിയമനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർണാടക ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) നേതൃത്വത്തിലാണ് സമരം.

തസ്തികകൾ നികത്താത്തതിനാൽ സീനിയർ ഡോക്ടർമാർ പ്രമോഷനില്ലാതെയാണു വിരമിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികള്‍ ആരോപിക്കുന്നു. സമരം നടക്കുന്നതിനാല്‍ 11 മുതൽ 15 വരെ ഒപി സേവനങ്ങൾ തടസ്സപ്പെടുമെന്നും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ 16 മുതൽ സമ്പൂർണ ബഹിഷ്കരണമാണു പദ്ധതിയിട്ടിരിക്കുന്നതെന്നു കെജിഎംഒഎ പ്രസിഡന്റ് ഡോ. രവീന്ദ്രനാഥ് പറഞ്ഞു. നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ജീവനക്കാർ ഉൾപ്പെടെ ഏകദേശം 65,000 മുതൽ 80,000 വരെ ജീവനക്കാർ സമരത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രോഗികൾക്കു ചികിത്സ നിഷേധിക്കപ്പെട്ടാൽ ഉത്തരവാദികളായവർക്കെതിരെ കര്‍ശന സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
SUMMARY: Government doctors go on strike, raising various demands

 

NEWS DESK

Recent Posts

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…

33 minutes ago

മണിപ്പൂരിൽ നാഗ–കുക്കി സംഘർഷം അതിരൂക്ഷം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, വീടുകൾക്ക് തീയിട്ടു

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…

50 minutes ago

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക…

58 minutes ago

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…

2 hours ago

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും…

2 hours ago

തൃശൂർ പൂരം നാളെ: ഇന്ന്‌ വിളംബരം

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…

3 hours ago