തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് നടക്കുന്ന വാർത്താസമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കും. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ഇക്കഴിഞ്ഞ 17 നാണ് അതിഥി തൊഴിലാളിയെ
മോഷണ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലി കൊന്നത്. സംഭവത്തില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പ്രദേശവാദികളെയാണ് ചോദ്യം ചെയ്തത്.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ എട്ട് പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.ഇവർ ഒളിവിലാണ്.
കേസില്‍ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാള്‍ കോണ്‍ഗ്രസ് പ്രവർത്തകൻ ആണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. ഇത് വരെ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായത്. 4 ആർഎസ്‌എസ് പ്രവർത്തകരും,1 സിഐടിയു പ്രവർത്തകനും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
SUMMARY: Valayar mob lynching; Government to give Rs 30 lakh to Ram Narayanan’s family














