Saturday, June 28, 2025
28.1 C
Bengaluru

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കും

തിരുവനന്തപുരം: പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച നിലമ്പൂർ വഴിക്കടവ് സ്വദേശിയായ 15 കാരൻ അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം നല്‍കും. കുടുംബത്തിന് 5 ലക്ഷം നല്‍കാൻ സർക്കാർ ഉത്തരവിറക്കി സർക്കാർ. തുക വിതരണം ചെയ്യാൻ ജില്ലാ കളക്ടറെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക കേസായി പരിഗണിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിച്ചത്.

ചികിത്സയില്‍ കഴിയുന്ന ഷാനു വിജയ്, യദു കൃഷ്ണൻ എന്നിവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കും. ജൂണ്‍ എട്ടിന് രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്. പണിക്കെണിയില്‍ നിന്ന് ഷോക്കേറ്റാണ് അനന്തു മരിച്ചത്. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കും ഷോക്കേറ്റത്. സംഭവത്തില്‍ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പന്നികളെ പിടികൂടി ഇറച്ചിയാക്കാനാണ് ഇയാള്‍ കെണി വെച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തിയിരുന്നു. വൈദ്യുത ആഘാതമാണ് അനന്തുവിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വയറിന്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത് എന്നും ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ടെന്നും റിപ്പോർട്ടില്‍ ഉണ്ടായിരുന്നു.

SUMMARY: Government will provide assistance to Ananthu’s family who died of shock

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒന്നര വർഷം...

വിമാനാപകടത്തിനു പിന്നാലെ ആഘോഷം; നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയര്‍ ഇന്ത്യ

അഹമ്മദാബാദ്‌: അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ ഓഫിസില്‍ പാർട്ടി നടത്തിയതിന് നാല്...

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

തൃശൂർ: ജല നിരപ്പ് ഉയരുന്നതിനാല്‍ തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍...

പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍: പാക്കിസ്ഥാനില്‍ താലിബാന്‍ അവകാശം ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍...

സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വി ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍...

Topics

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ....

മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർക്ക് നാദപ്രഭു കെംപെഗൗഡ പുരസ്കാരം

ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ...

ചിന്നസ്വാമി ദുരന്തം; പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ നിര്‍ദേശം

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ...

“ലഹരിക്കു ജീവിതത്തിൽ സ്ഥാനമില്ല”; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 50,000 കോളജ് വിദ്യാർഥികൾ

ബെംഗളൂരു:  സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം...

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ...

Related News

Popular Categories

You cannot copy content of this page