ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുള്ള
പെണ്‍കുട്ടി കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ തരിക്കരെ താലൂക്കിലെ ശിവപുരയില്‍ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബസവരാജ് -രേണുക ദമ്പതികളുടെ മകള്‍ സാന്‍വിയാണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് പതിയിരുന്ന പുലി കുട്ടിയെ കടിച്ചെടുത്ത് ഓടുകയായിരുന്നു. ഇതുകണ്ട ബസവരാജ് അലറിക്കൊണ്ട് പുലിയുടെ പിന്നാലെ ഓടിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്നു നാട്ടുകാരും പോലീസും നടത്തിയ തിരച്ചലില്‍ ഒരു കിലോ മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
SUMMARY: Leopard attack; Five-year-old girl dies

പുള്ളിപ്പുലി ആക്രമണം; അഞ്ച് വയസുകാരി കൊല്ലപ്പെട്ടു

Topics
Popular Categories














