Friday, October 3, 2025
26.1 C
Bengaluru

എൻജിനീയറിങ് സീറ്റ് തിരിമറി കേസ് ; 2 കോളജുകളുടെ സീറ്റ് വർധിപ്പിക്കാനുള്ള അപേക്ഷ സർക്കാർ തള്ളി

ബെംഗളൂരു: ഗവൺമെന്റ് ക്വാട്ട സീറ്റ് തിരിമറികേസിൽ ഉൾപ്പെട്ട 2 സ്വകാര്യ എൻജിനീയറിങ് കോളജുകൾ സീറ്റുകൾ വർധിപ്പിക്കാൻ നൽകിയ അപേക്ഷ സംസ്ഥാന സർക്കാർ തള്ളി. കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകളിൽ സീറ്റ് ഉയർത്താനാണ് ബെംഗളൂരുവിലെ ബിഎംഎസ് എൻജിനീയറിങ് കോളജ്, ന്യൂ ഹൊറൈസൺ കോളജ് ഓഫ് എൻജിനീയറിങ് എന്നിവ അപേക്ഷിച്ചത്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനൽ ഇതിനു അനുമതി നൽകിയെങ്കിലും കേസുകൾ നേരിടുന്നതിനാൽ എൻഒസി നൽകാൻ സർക്കാർ വിസമ്മതിക്കുകയായിരുന്നു.

നേരത്തേ ഇവയ്ക്കു പുറമെ ആകാശ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും സീറ്റ് തിരിമറി നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തിയിരുന്നു. ഇവയുമായി ബന്ധമുള്ള 17 കേന്ദ്രങ്ങളിൽ ഇഡി നടത്തിയ പരിശോധനയിൽ 1.37 കോടി രൂപ പിടിച്ചെടുത്തു.

ഗവ. ക്വാട്ട സീറ്റുകളിൽ മികച്ച മാർക്ക് നേടിയ വിദ്യാർഥികളെ ഉപയോഗിച്ച് വ്യാജ അഡ്മിഷൻ എടുപ്പിച്ചാണ് തട്ടിപ്പ് നടന്നത്. ഇവർ പിൻവാങ്ങുന്ന മുറയ്ക്ക് ഗവൺമെന്റ് ക്വാട്ട സീറ്റുകളിൽ ആളില്ലെന്നു വരുത്തി തീർത്ത് മാനേജ്മെന്റ് ക്വാട്ടയിലേക്കു മാറ്റും. തുടർന്ന് 30-40 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കുകയായിരുന്നു രീതി. 2023,2024 അധ്യയന വർഷങ്ങളിൽ ഇങ്ങനെ 2625 വിദ്യാർഥികൾ അഡ്മിഷനെടുത്ത ശേഷം പിൻവാങ്ങിയതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

SUMMARY: Govt reject nod for for seat enhancement pleas of 2 private engineering colleges

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന്...

ലൈംഗീക പീഡനക്കേസ്; ചൈതാന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ഡല്‍ഹി: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ...

അതിരപ്പിള്ളിയില്‍ നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം

തൃശൂർ: അതിരപ്പിള്ളി വാച്ചുമരത്ത് നിർത്തിയിട്ടിരുന്നകാർ കാട്ടാനക്കൂട്ടം തകർത്തു. ഓടിക്കൊണ്ടിരിക്കെ തകരാറിലായതിനെ തുടർന്ന്...

അയർലൻഡിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശി...

മാഞ്ചസ്റ്റര്‍ ജൂതദേവാലയത്തില്‍ നടന്നത് ഭീകരാക്രമണം; കൊല്ലപ്പെട്ടത് രണ്ട് പേര്‍, സംഭവം ജൂതരുടെ പുണ്യദിനത്തില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ജൂതദേവാലയത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവം ഭീകരാക്രമണമെന്ന്...

Topics

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍; സർജാപുര റോഡിൽ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക്...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ 

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍...

പൂജ അവധി: യശ്വന്ത്പുരയിൽ നിന്നും മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽ നിന്നും...

Related News

Popular Categories

You cannot copy content of this page