Sunday, September 21, 2025
24.3 C
Bengaluru

ജിഎസ്ടി 2.0 നാളെ മുതല്‍, രാജ്യത്തിന്റെ വികസനത്തെ ശക്തിപ്പെടുത്തും; പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രി ആശംസ നേർന്നു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം ആരംഭിച്ചത്. ജിഎസ്ടി സേവിങ്സ് ഉത്സവത്തിന് തിങ്കളാഴ്ച തുടക്കമാകുമെന്നും വരുന്ന ഒരാഴ്ച ജിഎസ്ടി സേവിങ്സ് വാരമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ രാജ്യത്ത് ജിഎസ്‌ടി സേവിംഗ്സ് ഉത്സവത്തിനാണ് തുടക്കമാകുന്നതെന്നും ജനങ്ങളുടെ സമ്പാദ്യം വർദ്ധിക്കുമെന്നും സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഉത്സവകാലത്ത് എല്ലാവരുടെയും ഹൃദയം മധുരം കൊണ്ട് നിറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“നാളെ മുതല്‍ നവരാത്രി ഉത്സവം ആരംഭിക്കുകയാണ്. എല്ലാവർക്കും ആശംസകള്‍. നവരാത്രിയുടെ ആദ്യ ദിവസം മുതല്‍, രാജ്യം ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തുകയാണ്. നാളെ സൂര്യോദയത്തോടെ, അടുത്ത തലമുറ ജിഎസ്‌ടി പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ പരിഷ്കാരങ്ങള്‍ രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും, വ്യവസായം ചെയ്യുന്നത് എളുപ്പമാക്കുകയും, കൂടുതല്‍ നിക്ഷേപം ആകർഷിക്കുകയും, ഓരോ സംസ്ഥാനവും രാജ്യത്തിന്റെ വികസനത്തില്‍ തുല്യ പങ്കാളികളാകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ, രാജ്യത്തെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ തോല്‍പ്പിച്ചു. ദാരിദ്ര്യത്തില്‍ നിന്ന് ഉയർന്നുവന്ന്, നവ മധ്യവർഗം എന്നറിയപ്പെടുന്ന 25 കോടി ജനങ്ങളുടെ ഒരു വലിയ സംഘം ഇന്ന് രാജ്യത്ത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ നവ മധ്യവർഗത്തിന് അവരുടേതായ അഭിലാഷങ്ങളും സ്വപ്നങ്ങളുമുണ്ട്. ഈ വർഷം, 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാക്കിക്കൊണ്ടുള്ള ഒരു സമ്മാനം സർക്കാർ നല്‍കി.

സ്വാഭാവികമായും, 12 ലക്ഷം രൂപ വരെയുള്ള വരുമാന നികുതി ഇളവ് അനുവദിക്കുമ്ബോള്‍, മധ്യവർഗത്തിന്റെ ജീവിതത്തില്‍ ആഴത്തിലുള്ള പരിവർത്തനം സംഭവിക്കുന്നു. ഇത് വളരെയധികം ലാളിത്യവും സൗകര്യവും കൊണ്ടുവരുന്നു. ഇപ്പോള്‍, ദരിദ്രർക്കും, നവ മധ്യവർഗത്തിനും, മധ്യവർഗത്തിനും ഇരട്ടി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ജിഎസ്‌ടി കുറച്ചതോടെ, രാജ്യത്തെ പൗരന്മാർക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത് എളുപ്പമാകും,” പ്രധാനമന്ത്രി പറഞ്ഞു.

“രാജ്യത്തിന്റെ കൂട്ടായ തീരുമാനമാണ് ജിഎസ്‌ടി. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഇതിനു തുടർച്ചയുണ്ടാകും. എല്ലാ മേഖലയിലും മാറ്റമുണ്ടാകും. സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങി എല്ലാത്തിന്റെയും വില കുറയാൻ പോവുകയാണ്. വ്യാപാരികള്‍ ജിഎസ്‌ടി പരിഷ്കരണത്തില്‍ അതിയായ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വില കുറയും. വീട് വയ്ക്കുന്നവർക്കും ചെലവ് കുറയും. യാത്രകള്‍‌ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും 5 ശതമാനം സ്ലാബില്‍ വരും.” പ്രധാനമന്ത്രി പറഞ്ഞു.

സെപ്റ്റംബർ 22-നാണ് ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തില്‍വരുന്നത്. ജിഎസ്‌ടി. 2.0 എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം ദീർഘനാളായി പല കോണുകളില്‍ നിന്നും ഉയർന്നുവന്ന രണ്ടാം തലമുറ ചരക്ക് സേവന നികുതി എന്ന ആവശ്യത്തിന്റെ ചുവടുപിടിച്ചാണ്. സമ്ബദ്വ്യവസ്ഥയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമായ ലളിതമായ നികുതി സംവിധാനം കൊണ്ടുവരണമെന്നതാണ് സർക്കാരിന്റ ലക്ഷ്യം.

SUMMARY: GST 2.0 from tomorrow will strengthen the country’s development: PM

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും 

ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ...

3.63 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3. 63 കോടി...

അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന പരാതി; രാജ്‌മോഹൻ ഉണ്ണിത്താനെതിരായ കെ.പി ശശികലയുടെ ഹർജി തള്ളി

കാസറഗോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന്...

തിരുവനന്തപുരത്ത് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാലോട് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ് ചത്ത...

കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: മംഗലാപുരം - കോയമ്പത്തൂർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് വീണ 19കാരിക്ക്...

Topics

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക്...

Related News

Popular Categories

You cannot copy content of this page