Tuesday, July 1, 2025
25.2 C
Bengaluru

ഗുരുവായൂരില്‍ റെക്കോഡ് വരുമാനം; ചിങ്ങമാസം ഇതുവരെയുള്ള വരുമാനം ആറ് കോടിയോളം

തൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച്‌ ഗുരുവായൂർ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ 2024 സെപ്‌തംബർ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന് പൂർത്തിയായപ്പോള്‍ 58081109 രൂപയാണ് ഇതുവരെ ലഭിരിക്കുന്നത്.

ഇതിനൊപ്പം രണ്ട് കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 17കിലോ 700ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29ഉം നിരോധിച്ച ആയിരം രൂപയുടെ 13ഉം അഞ്ഞൂറിന്‍റെ 114 കറൻസിയും ലഭിച്ചു. എസ് ഐ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. കിഴക്കേ നട ഇ – ഭണ്ഡാരം വഴി 5.39 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34146 രൂപയും ലഭിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തമുണ്ടായിരുന്ന സെപ്‌തംബർ എട്ടിന് ഗുരുവായൂരില്‍ റെക്കോഡ് കല്യാണമാണ് നടന്നത്. 351 കല്യാണങ്ങളാണ് അന്നേ ദിവസം നടന്നത്. പുലർച്ചെ നാലുമണി മുതല്‍ തുടങ്ങിയ കല്യാണങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.

TAGS : GURUVAYUR TEMPLE | INCOME
SUMMARY : Record revenue in Guruvayur; The income so far in the month of September is around 6 crores

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘പാർട്ടി വിരുദ്ധ പ്രവർത്തനം’: എൻ.കെ സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃ​ശൂർ: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ വൻ പൊട്ടിത്തെറി. തൃശൂർ ജില്ലാ...

ഹാസനില്‍ 40 ദിവസത്തിനിടെ 21 ഹൃദയാഘാത മരണം, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ബെംഗളുരു: ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 21 പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്...

കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പില്‍...

കോന്നിയില്‍ കാട്ടാന ആക്രമണം; 8 വനം വകുപ്പ് ജീവനക്കാര്‍ക്ക് പരുക്ക്

പത്തനംതിട്ട: കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തില്‍ 8 വനം വകുപ്പ് ജീവനക്കാർക്ക്...

കീം 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ്...

Topics

കേരള ആര്‍ടിസി ബെംഗളൂരു, മൈസൂരു ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണ നമ്പറുകളില്‍ മാറ്റം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ്‌ കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള...

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതി വിഛേദിച്ചു

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുത ബന്ധം ബെസ്കോം...

അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുത്ത് ഗതാഗത വകുപ്പ്

ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കി ഗതാഗത...

കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ 2 സർക്കാർ ഉദ്യോഗസ്ഥരെ ലോകായുക്ത പോലീസ് പിടികൂടി....

യുവതിയെ കൊന്ന് ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവം; പങ്കാളി അറസ്റ്റിൽ

ബെംഗളൂരു: യുവതിയുടെ മൃതദേഹം ചാക്കിലാക്കി ബിബിഎംപി മാലിന്യ ലോറിയിൽ തള്ളിയ സംഭവത്തിൽ...

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു...

എൻജിനീയറിങ് സീറ്റ് തിരിമറി കേസ് ; 2 കോളജുകളുടെ സീറ്റ് വർധിപ്പിക്കാനുള്ള അപേക്ഷ സർക്കാർ തള്ളി

ബെംഗളൂരു: ഗവൺമെന്റ് ക്വാട്ട സീറ്റ് തിരിമറികേസിൽ ഉൾപ്പെട്ട 2 സ്വകാര്യ എൻജിനീയറിങ്...

ട്രക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ 52 വയസ്സുകാരിക്ക് ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

ബെംഗളൂരു: നായന്തഹള്ളിയിൽ ട്രക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുകാരി മരിച്ചു....

Related News

Popular Categories

You cannot copy content of this page