ബെംഗളൂരു: പാനിപൂരിക്ക് പിന്നാലെ ഷവർമയിലും ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരികൾ കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലൊണ് റിപ്പോർട്ട് പുറത്ത് വന്നത്. നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു.
കർണാടകയിലെ പത്ത് ജില്ലകളിൽ നിന്നുള്ള ഷവർമ സാമ്പിളുകളാണ് അധികൃതർ ലാബിൽ പരിശോധിച്ചത്. ഇതിൽ മിക്ക സാമ്പിളുകളും ഗുണനിലവാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. ഷവർമയിൽ കൃത്രിമ നിറം ചേർക്കുന്നതായി നേരത്തെ തന്നെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ഷവർമ നിരോധിക്കാൻ സാധ്യതകൾ പരിശോധിക്കുമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ) അറിയിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായായിരുന്നു നടപടി.
ഷവർമയുടെ സാമ്പിളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രത്യേക തരം യീസ്റ്റിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഷവർമ തയ്യാറാക്കുന്നതെന്നും എഫ്എസ്എസ്എ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഒന്നിലധികം പരാതികൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്ത് കബാബുകളിൽ കൃത്രിമ നിറം ഉപയോഗിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷവർമയുടെ ഗുണനിലവാരം പരിശോധിച്ചത്.
ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഫുഡ് കളറിംഗ് ഏജൻ്റ് റോഡാമൈൻ-ബി കർണാടക സർക്കാർ ഇതിനകം നിരോധിച്ചിരുന്നു. വിൽപ്പനക്കാർ ഭക്ഷണശാലകളിൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കിയിരുന്നു.
TAGS: KARNATAKA | SHAWARMA
SUMMARY: Harmful bacteria found in shawarma samples in karnataka
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…