Thursday, August 28, 2025
22.9 C
Bengaluru

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്‌ട കേസ്; ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച് ഹൈക്കോടതി

ബെംഗളൂരു: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്‌ട കേസിൽ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ദിനപത്രങ്ങളുടെ ഒന്നാം പേജിൽ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതാണ് കേസ്. ബിജെപി നൽകിയ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല വിധി.

കേസ് വിശദ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 20ലേക്ക് മാറ്റി. ജസ്‌റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരസ്യം ബിജെപി തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ ശശികരൻ ഷെട്ടി കോടതിയിൽ വാദിച്ചത്. അതിനാൽ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ബെഞ്ച്, രാഹുൽ ഗാന്ധിക്കെതിരായ ജുഡീഷ്യൽ നടപടികൾക്ക് ഇടക്കാല സ്‌റ്റേ അനുവദിക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സിദ്ധാരാമയ്യ, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം 2023 ജൂണിൽ പ്രത്യേക മജിസ്ട്രേറ്റ് കോടതി കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. കേസിൽ രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവർക്ക് കോടതി ജാമ്യം നൽകിയിരുന്നു.

TAGS: KARNATAKA | HIGH COURT
SUMMARY: Karnataka hc proceeds with interimn order on plea by Rahul gandhi against defamation case

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവിലയില്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് ഉയര്‍ന്നത്....

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും സ്ഥിരീകരിച്ചു. പന്തീരങ്കാവ് സ്വദേശിനിക്കാണ്...

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പാറക്ഷണങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു

ലക്കിടി: താമരശ്ശേരി ചുരത്തിലെ അപകടഭീഷണി വീണ്ടും ഗൗരവമേറിയിരിക്കുകയാണ്. ഒമ്പതാം വളവിലെ വ്യൂ...

നുഴഞ്ഞു കയറാൻ ശ്രമം; ജമ്മുകാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറില്‍ വ്യാഴാഴ്ച രാവിലെ...

കാസറഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു;  ഒരാളുടെ നില അതീവ ഗുരുതരം

കാസറഗോഡ്: കാസറഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച് ആത്മഹത്യ...

Topics

ബിക്ലു ശിവ വധകേസ്; മുഖ്യപ്രതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ...

പ്രവാസികൾക്ക് താങ്ങായി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ്; 5 ലക്ഷം രൂപയുടെ ചികിത്സാ സഹായ പദ്ധതി

ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക്...

ഓണാവധി; ബെംഗളുരുവിൽ നിന്നും കണ്ണൂരിലേക്ക് 30ന് സ്പെഷൽ ട്രെയിൻ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് സ്പെഷൽ ട്രെയിൻ...

ഇറച്ചിക്കടകൾക്ക് ഇന്ന് നിരോധനം

ബെംഗളൂരു:വിനായകചതുർഥി പ്രമാണിച്ച് ബെംഗളൂരുവില്‍ ബുധനാഴ്ച ഇറച്ചിക്കടകൾ പ്രവർത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ബിബിഎംപി. അറവുശാലകളും...

മെട്രോ സ്റ്റേഷനിൽ കാൽവഴുതി ട്രാക്കിലേക്ക് വീണ സുരക്ഷാ ജീവനക്കാരനെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു....

ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ചു; 3 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍....

ബെംഗളൂരുവില്‍ നിന്നും ജിദ്ദയിലേക്കും തായ്‌ലാന്റിലേക്കും പുതിയ സര്‍വീസുമായി ആകാശ എയര്‍

ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്....

ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു; ഭർത്താവിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച്...

Related News

Popular Categories

You cannot copy content of this page