ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം വിമാന സർവീസുകള്‍ വൈകി. ചിലത് റദ്ദാക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ കുറഞ്ഞത് 144 ടേക്ക് ഓഫുകളും 51 ലാൻഡിങ്ങുകളും വൈകി.
ആറ് വിമാനങ്ങള്‍ റദ്ദാക്കി.വളരെ കുറഞ്ഞ ദൃശ്യപരതയില്‍ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ അനുവദിക്കുന്ന നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ഫ്ലൈറ്റ് പ്രവർത്തനങ്ങള്‍ നടത്തിയത്. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിരവധി എയർലൈനുകള്‍ യാത്രക്കാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Heavy fog in Delhi: Over 200 flights delayed














