ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ
ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ കരുതൽ നടപടി കളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളി 29-08- 2025) അവധി പ്രഖ്യാപിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ജി ല്ലയിലെ എല്ലാ അംഗൻവാടി കേന്ദ്രങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾ, സർക്കാർ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്.
SUMMARY: Heavy rain; Holiday for educational institutions in Dakshina Kannada district tomorrow