ബെംഗളൂരു: നഗരത്തിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിനു 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. 25 വരെ നഗരത്തിൽ മഴ തുടരും.
അതിനിടെ ഇന്നലെ പെയ്ത മഴയിൽ നഗര വ്യാപകമായി റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. കനത്ത മഴ പെയ്ത ഇലക്ട്രോണിക് സിറ്റി, ഗൊട്ടിഗെരെ മേഖലകളിലെ വിവിധ റോഡുകൾ മുങ്ങി. ജയനഗർ, കുമാരസ്വാമി ലേഔട്ട്, ആർആർ നഗർ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.
SUMMARY: Bengaluru weather, Heavy rainfall expected today.