KARNATAKA

കനത്ത മഴ തുടരുന്നു; കർണാടകയുടെ തീരദേശ ജില്ലകളിൽ ജൂൺ 16 വരെ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിലെ തീരദേശ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ ജൂൺ 16 രാവിലെ 8 30 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചിരിക്കുന്നത്. മംഗളൂരു നഗരത്തിൽ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ പ്രധാന ജംഗ്ഷനായ പമ്പ് വെല്‍ ഫ്ലൈ ഓവറിന് താഴെയുള്ള റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗത തടസ്സം നേരിട്ടു. പഡീൽ റെയിൽവേ അണ്ടർ പാസും കാർ സ്ട്രീറ്റിന്റെ ചില ഭാഗങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ നിരവധി റെസിഡൻഷ്യൽ ഏരിയകളിൽ വീടുകളിൽ മഴവെള്ളം കയറിയതായും റിപ്പോർട്ടുകൾ ഉണ്ട്.
SUMMARY : Heavy rains continue; Red alert in coastal districts of Karnataka till June 16

NEWS BUREAU

Recent Posts

ബെംഗളൂരുവിൽ ഐടി ജീവനക്കാരന്‍ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; കേസ്

ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…

7 hours ago

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…

7 hours ago

ക്ഷേത്രോത്സവത്തിനിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരുക്ക്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…

7 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…

8 hours ago

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം,​ നിലപാടറിയിച്ച് പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…

8 hours ago

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ സിനിമാ പ്രവർത്തകനും

തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…

8 hours ago