മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറത്ത് കോഴി ഫാമില്‍ വെള്ളം കയറി 2000 കോഴികള്‍ ചത്തു. വഴിക്കടവ്, മണിമൂളി മേഖലകളിലെ കനത്ത മഴയിലാണ് കോഴികള്‍ ചത്തത്. കലക്കൻ പുഴ നിറഞ്ഞൊഴുകുകയാണ്. ഇതേ തുടർന്ന് സമീപത്തെ കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകളും ഇടിമിന്നല്‍ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇടുക്കിയില്‍ ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്നതിനാല്‍ ഏതു സാഹചര്യവും നേരിടാൻ തയാറാകണമെന്ന് വിവിധ വകുപ്പുകള്‍ക്ക് നിർദേശം.
SUMMARY: Heavy rains in Malappuram flood a chicken farm; 2000 chickens reportedly died