പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പ സ്നാനത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു. 3 ഡാമുകള്‍ കൂടി തുറക്കും. ഭൂതത്താൻകെട്ടും ബാണാസുരസാഗറും തുറക്കുന്നു. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ ഉയർത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശം. മണലി കരുവന്നൂർ പുഴകളിലും ജാഗ്രത നിർദ്ദേശം.
SUMMARY: Heavy rains; Kakki Dam opened