ബെംഗളൂരു : ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹര്‍ജിയില്‍ എതിർവാദം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തോട് നിർദേശിച്ച് ഹൈക്കോടതി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി നൽകിയ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ് ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട കേസാണെന്നും മൂന്നുവർഷം വൈകി പരാതിയുന്നയിക്കുന്നത് അസ്വാഭാവികമാണെന്നും ഹർജിയിൽ ആരോപിച്ചു.
എതിർവാദമുന്നയിക്കാൻ സമയംവേണമെന്ന് എസ്‌ഐടിക്കുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവിവർമകുമാർ ആവശ്യപ്പെട്ടതോടെ നവംബർ 13-ന് ഹർജി വീണ്ടും പരിഗണിക്കാനായി ജസ്റ്റിസുമാരായ കെ.എസ്. മുഡുഗൽ, ടി. വെങ്കടേശ് നായിക് എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.
കഴിഞ്ഞ വർഷം മേയ് 30 നാണ് പ്രജ്ജ്വൽ അറസ്റ്റിലായത്. മൈസൂരു കെആർ നഗർ സ്വദേശിനിയായ ജോലിക്കാരിയെ 3 തവണ പീഡിപ്പിച്ച് വിഡിയേ വിഡിയോ ചിത്രീകരിച്ചെന്ന കേസിൽ ഓഗസ്റ്റ് 2 നാണ് പ്രജ്ജ്വലിന് ജീവപര്യന്തം വിധിച്ചത്. . ഒട്ടേറെ സ്ത്രീകളെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ചെയ്തെന്ന് കേസിൽ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
SUMMARY: High Court asks SIT to file counter-argument in Prajjwala’s petition














