ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. മുൻ ടെന്നീസ് താരം ലിയാൻഡർ പേസിൻ്റെ പിതാവാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇന്ത്യൻ കായികരംഗവുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന വെസ് പേസിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
1945ല്‍ ഗോവയില്‍ ജനിച്ച ഡോ. പേസ് ദേശീയ ടീമിലെ മധ്യനിര താരമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നിട്ടും ഇന്ത്യന്‍ ഹോക്കി ടീമില്‍ അദ്ദേഹം അംഗത്വം നേടി. 1966ല്‍ ഹാംബര്‍ഗ് ഇന്റര്‍നാഷണല്‍ കപ്പിലായിരുന്നു ഡോ. പേസിന്റെ അന്താരാഷ്ട്ര തലത്തിലെ അരങ്ങേറ്റം. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ പ്രമുഖ ക്ലബുകള്‍ക്കായും അദ്ദേഹം കളിച്ചു.
ബിസിസിഐയുടെയും ഇന്ത്യന്‍ ഡേവിസ് കപ്പ് ടീമിന്റെയും മെഡിക്കല്‍ കണ്‍സല്‍ട്ടന്റായും ഡോ. പയസ് സേവനമനുഷ്ഠിച്ചു. ബിസിസിഐക്കും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു (എ സി സി)മായി അദ്ദേഹം നടത്തിയ ഉത്തേജക മരുന്ന് വിരുദ്ധ പഠന പരിപാടികള്‍ വ്യാപക അംഗീകാരം നേടി. റഗ്ബി തുടങ്ങി നിരവധി കായിക ഇനങ്ങളിലും കഴിവ് തെളിയി ച്ചു. 1996 മുതൽ 2002 വരെ ഇന്ത്യൻ റഗ്ബി ഫുട്ബോൾ യൂണിയന്റെ പ്രസിഡൻ്റായിരുന്നു.
SUMMARY: Hockey legend Wes Pace has passed away