കൊണ്ടോട്ടി: വീടിന് പിറകിലെ തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. നീറാട് മങ്ങാട്ട് ആനകച്ചേരി മുഹമ്മദ്ഷ (58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.45നാണ് അപകടം.
കര്‍ഷകനായ മുഹമ്മദ് ഷാ വീടിനു സമീപത്തെ സ്വന്തം തോട്ടത്തില്‍ തെങ്ങിന് തടംതുറക്കാന്‍ പോയപ്പോള്‍ വീണുകിടന്നിരുന്ന വൈദ്യുതിക്കമ്പിയില്‍ തട്ടി അപകടത്തിൽപെടുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും ബന്ധുക്കളും ഓടിയെത്തി മുഹമ്മദ് ഷായെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. സീനത്താണ് മുഹമ്മദ്ഷയുടെ ഭാര്യ. മക്കൾ: സഫ്വാൻ, ഷിഫ്ന, ശിഫാൻ. മരുമകൻ: മുജീബുറഹ്മാൻ (പുളിയക്കോട്).
SUMMARY: Homeowner dies after being electrocuted by electric wire