ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ ഹോപ് ഫാം ജംഗ്ഷന് സമീപം അടിപ്പാത നിർമ്മിക്കാനൊരുങ്ങി ബിബിഎംപി. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് ഉടൻ ആരംഭിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ട്രാൻസ്‌ഫറബിൾ ഡെവലപ്‌മെൻ്റ് റൈറ്റ്‌സ് (ടിഡിആർ) സ്കീം വഴി നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് അടിപ്പാതക്കായുള്ള ഭൂമി ഏറ്റെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ നിർമാണം ആരംഭിക്കുമെന്ന് ബിബിഎംപി ചീഫ് എൻജിനീയർ (പ്രോജക്ട്സ്) എം. ലോകേഷ് പറഞ്ഞു. പദ്ധതിക്കായി സർക്കാർ 20 കോടി രൂപ അനുവദിച്ചു. ഭൂരിഭാഗം വസ്തു ഉടമകളും സ്ഥലമെടുപ്പിന് സമ്മതിച്ചതിനാൽ ഉടൻ ജോലി ആരംഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിഗ്നലിലെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നതിനാൽ ജംഗ്ഷനിലെ യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു ഇത്. വർത്തൂർ, ഐടിപിഎൽ, കാടുഗോഡി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അടിപ്പാത പ്രയോജനപ്പെടുമെന്ന് അദ്ദേഹം വിശദീകരിച്ചു.
TAGS: UNDERPASS | BBMP
SUMMARY: Finally, BBMP to build underpass at Hope Farm Junction
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…