ബെംഗളൂരു: കേരള ആർടിസിയുടെ ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക് നീട്ടി. ഹൊസൂരിൽ നിന്നും ആരംഭിക്കുന്ന ബസില്‍ യാത്രക്കാരുടെ എണ്ണം കുറവായതോടെയാണു ബെംഗളൂരുവിലേക്ക് നീട്ടിയത്.
സേലം, കോയമ്പത്തൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വടകര, തലശ്ശേരി വഴിയാണ് ബസ് സർവീസ് നടത്തുന്നത്. ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്ക് വാരാന്ത്യങ്ങളിൽ 1041 രൂപയും മറ്റുദിവസങ്ങളിൽ 898 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
SUMMARY: Hosur-Kannur weekend Swift Deluxe bus extended to Bengaluru














