കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍
സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്.
ബൈക്കില്‍ വൈക്കം ഭാഗത്തേയ്‌ക്ക് പോകുകയായിരുന്ന ആശയും ഭര്‍ത്താവും തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തുവച്ചാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി തട്ടുകയും റോഡില്‍ വീണ ആശയുടെ ദേഹത്തിലൂടെ ചക്രം കയറുകയുമായിരുന്നു.ആശ തല്‍ക്ഷണം മരിച്ചു. പ്രമോദിന് കാര്യമായ പരിക്കില്ല. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Housewife dies in accident while riding scooter with husband












