പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്.
വാളയാര്‍ അട്ടപ്പള്ളത്താണ് ആള്‍ക്കൂട്ട മര്‍ദനമേറ്റ് അതിഥിതൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന് ബയ്യയാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
SUMMARY: Human Rights Commission registers case in Walayar mob lynching














