സ്റ്റോക്കോം: ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകായ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. 1954ല്‍ തെക്ക് കിഴക്കൻ ഹംഗറിയിലെ ഗ്യൂലയില്‍ ജനനിച്ച ലാസ്ലോ 1985ലാണ് ആദ്യ നോവലായ സതാന്താങ്കോ പ്രസിദ്ധീകരിച്ചത്.
ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍. ദക്ഷിണ കൊറിയന്‍ സാഹിത്യകാരിയായ ഹാന്‍ കാങ്ങിനാണ് 2024-ല്‍ സാഹിത്യ നൊബേല്‍ ലഭിച്ചിരുന്നത്. ഹാന്‍ കാങ്ങിലൂടെ ആദ്യമായാണ് ദക്ഷിണകൊറിയയിലേക്ക് നൊബേല്‍ എത്തിയത്.
SUMMARY: Hungarian writer Laszlo Krasznahorkayk wins Nobel Prize in Literature