ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഭർത്താവ് രതീഷിനായി പോലിസ് തിരച്ചില്‍ ഊർജിതമാക്കി. കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളാണ് അമ്മയെ വീട്ടിനുള്ളിലെ കട്ടിലില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ഉടൻ തന്നെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉപ്പുതറ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
രജനിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് രതീഷ് കടന്നുകളഞ്ഞതായാണ് പോലിസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ രതീഷ് ഉപ്പുതറ പരപ്പില്‍നിന്ന് ബസില്‍ കയറി പോകുന്നത് കണ്ടതായി ചില നാട്ടുകാർ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. രതീഷും രജനിയും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു.
SUMMARY: Husband kills wife by hitting her on the head in Idukki














