കൊല്ലം: അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ രേവതിയാണ് മരിച്ചത്. രേവതി ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഭര്‍ത്താവ് ജിനു കൊല നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ് സംഭവം നടന്നത്. അഞ്ച് മാസമായി താന്നിക്കമുക്കിലുള്ള ഷാനവാസ് മന്‍സിലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു യുവതി.
ബൈക്കിലാണ് ജിനു ഭാര്യ ജോലിക്ക് നില്‍ക്കുന്ന താന്നിക്കമുക്ക് ജംഗ്ഷനിലുള്ള വീടിന് മുന്നിലെത്തിയത്. കുത്തിയ ശേഷം ഇയാള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. അതേസമയം രതിയും ജിനുവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി വിവരമുണ്ട്.
SUMMARY: Husband stabs wife to death in Kollam