അനധികൃത ബെറ്റിങ് ആപ്പ് കേസ്; ഗാങ്‌ടേോക്കിൽ അറസ്റ്റിലായ ചിത്രദുര്‍ഗയില്‍ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ ബെംഗളൂരുവില്‍ എത്തിക്കും 

ബെംഗളൂരു: അനധികൃത ബെറ്റിങ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗയിലെ എംഎല്‍എയായ കെ.സി. വീരേന്ദ്ര പപ്പിയെയാണ് സിക്കിമിലെ ഗാങ്‌ടോക്കില്‍നിന്ന് ഇഡി അറസ്റ്റ്‌ചെയ്തത്. ഗാങ്‌ടോക്കിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീരേന്ദ്രയെ ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കാൻ ട്രാൻസിറ്റ് റിമാൻഡ് ലഭിച്ചതോടെ ഇന്ന് ബെംഗളൂരുവില്‍ എത്തിക്കും. ചിത്രദുർഗയിൽ നിന്നുള്ള എംഎൽഎയാണ്‌ കെ.സി. വീരേന്ദ്ര.

വിദേശത്തെ കാസിനോകളുമായി ബന്ധമുള്ള വമ്പന്‍ ബെറ്റിങ് റാക്കറ്റാണ് വീരേന്ദ്ര പപ്പിയും സഹോദരനായ കെ.സി. തിപ്പെസ്വാമിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് നടത്തിയിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വെള്ളി, ശനി ദിവസങ്ങളിലായി വീരേന്ദ്ര പപ്പിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സിക്കിമില്‍ ഭൂമിയിടപാടിനായി എത്തിയ എംഎല്‍എയെ അവിടെനിന്ന് കസ്റ്റഡിയിലെടുത്തത്.

വീരേന്ദ്രയുമായും സഹോദരങ്ങളുമായും ബന്ധമുള്ള രാജ്യത്തെ 31 സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഇഡി ഒരേസമയമാണ് പരിശോധന നടത്തിയത്. ബെംഗളൂരുവിലെ വസതിയിൽ ഇഡി നടത്തിയ പരിശോധനയില്‍ ഒരു കോടിയുടെ വിദേശ കറൻസി ഉൾപ്പെടെ 12 കോടി ര‍ൂപ കണ്ടെടുത്തു. ദുബായ്‌ കേന്ദ്രീകരിച്ചുള്ള അനധികൃത അന്താരാഷ്‌ട്ര വാതുവയ്‌പ്പ്‌ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ്‌ ഇഡി ഇയാളിലേക്ക്‌ എത്തിയതെന്നാണ്‌ റിപ്പോർട്ട്‌. എംഎൽഎയും സഹോദരനും അനധികൃത വാതുവയ്‌പ്പ്‌ സൈറ്റുകളും ദുബായിയിൽ ഗെയിമിങ്‌ സെന്ററും നടത്തിയിരുന്നതായി ഇഡി പറഞ്ഞു.

SUMMARY: Illegal betting app case; Congress MLA K.C. Virendra, arrested in Gangtok, will be brought to Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

ഗണേശ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മൂന്നുപേർക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റു. ചിക്കമഗളൂരുവിലെ ലക്ഷ്യ...

ബെംഗളൂരുവിൽ പ്രതിഷേധമിരമ്പി സി.ജെ.പി.യുടെ തിരംഗ റാലി

ബെംഗളൂരു: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ബെംഗളൂരുവിൽ തിരംഗ മാർച്ച്...

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

ശ്വാസകോശ അണുബാധ; മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന...

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

Related Articles

Popular Categories