ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെളഗാവി, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ടുള്ളത്. ബീദർ, ധാർവാഡ്, കലബുറഗി ജില്ലകളിൽ യെലോ അലർട്ടാണ്. ബെംഗളൂരു,മൈസൂരു, ദാവനഗരെ, തുമക്കൂരു ജില്ലകളിൽ ശനിയാഴ്ച വരെ ചെറിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ട്.
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ചിക്കമഗളൂരു ജില്ലയിലെ 6 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
SUMMARY: IMD issues orange alert for 8 districts