ബെംഗളൂരു: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാട് നയിക്കുന്ന ഭാരതയാത്ര ‘ഇൻക്ലൂസീവ് ഇന്ത്യ’യ്ക്ക് ബെംഗളൂരുവിവില്‍ സ്വീകരണം നല്‍കി. വിദ്യാരണ്യപുര ദി കിംഗ്‌സ് മെഡോസിൽ നടന്ന സ്വീകരണ ചടങ്ങിൽ എ.ഡി.ജി.പി. കെ.വി. ശരത്ചന്ദ്ര, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ വിശിഷ്ടാതിഥികളായി.
സംഘാടകസമിതിക്ക് വേണ്ടി ഫാ. ജോർജ് കണ്ണന്താനം, അഡ്വ. സത്യൻ പുത്തൂർ, വിനു ദിവാകരൻ, അർജുൻ സുന്ദരേശൻ എന്നിവർ സംസാരിച്ചു. ബോണിഫെയ്‌സ് പ്രഭു, ധന്യ രവി, വിനു തോമസ്, സതീഷ്, സിബു ജോർജ്, മാത്തുക്കുട്ടി ചെറിയാൻ, ജേക്കബ് വൈദ്യൻ, ടോമി ജെ. ആലുങ്കല്‍, ലിങ്കൺ വാസുദേവൻ, സുനിൽ മാത്യു, സലാം, ബിജു കോലംകുഴി എന്നിവർ പങ്കെടുത്തു. സമൂഹത്തെ ബോധവത്കരിക്കുന്നതിനായി മാജിക് ഷോയും ഉണ്ടായിരുന്നു.