Categories: SPORTSTOP NEWS

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റു; കിരീടം ബംഗ്ലാദേശിന്

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് കിരീടത്തില്‍ മുത്തമിടുന്നത്. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ 59 റൺസിനാണ് ബംഗ്ലദേശ് ഇന്ത്യയെ വീഴ്ത്തിയത്. ബംഗ്ലാദേശിന്റെ മുഹമ്മദ് ഇഖ്ബാല്‍ ഹസന്‍ ഇമോന്‍ ആണ് ഫൈനലിലേയും ടൂര്‍ണമെന്റിലേയും താരം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.1 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മറുപടി 35.2 ഓവറിൽ 139 റൺസിൽ അവസാനിച്ചു. കൂട്ടത്തകർച്ചയ്‌ക്കിടയിലും പൊരുതിനിന്ന ക്യാപ്റ്റൻ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാര്‍ദിക് രാജ് 24(21), കാര്‍ത്തികേയ 21(43) എന്നിവര്‍ മാത്രമാണ് പിന്നീട് പിടിച്ച് നിന്നത്. ഓപ്പണര്‍മാരായ ആയുഷ് മാത്രെ 1(8), 13കാരന്‍ വൈഭവ് സൂര്യവംശി 9(7) എന്നിവര്‍ നിരാശപ്പെടുത്തി. നിഖില്‍ കുമാര്‍ 0(2), വിക്കറ്റ് കീപ്പര്‍ ഹര്‍വംശ് പംഗാലിയ 6(6) എന്നിവരും നിറംമങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി റിസാന്‍ ഹുസൈന്‍ 47(65), മുഹമ്മദ് ഷിഹാബ് ജെയിംസ് 40(67), വിക്കറ്റ് കീപ്പര്‍ ഫരീദ് ഹസന്‍ 39(49) എന്നിവരുടെ പ്രകടനങ്ങളാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി യുദ്ധജിത് ഗുഹ, ചേതന്‍ ശര്‍മ്മ, ഹാര്‍ദിക് രാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കിരണ്‍ ചോര്‍മാലെ, കെ.പി കാര്‍ത്തികേയ, ആയുഷ് മാത്രെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സെമിയിൽ ഇന്ത്യ ശ്രീലങ്കയെ അനായാസം കീഴടക്കിയപ്പോൾ പാക്കിസ്ഥാനെ 7 വിക്കറ്റിനു തോൽപിച്ചായിരുന്നു ബംഗ്ലദേശിന്റെ മുന്നേറ്റം. ടൂർണമെന്റിൽ ഇതുവരെ 8 തവണ ചാംപ്യൻമാരായ ഇന്ത്യ 2021ലാണ് അവസാനമായി കിരീടമുയർത്തിയത്. 2023ൽ സെമിയിൽ ബംഗ്ലദേശിനോട് തോറ്റ് പുറത്തായ ഇന്ത്യ, ഇത്തവണ ഫൈനലിൽ അതേ എതിരാളികളോടു വീണ്ടും പരാജയം ഏറ്റുവാങ്ങി.
<BR>
TAGS : UNDER19 CRICKET
SUMMARY : India lost in U-19 Asia Cup final; The title goes to Bangladesh

Savre Digital

Recent Posts

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…

37 minutes ago

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്; പഞ്ചാബ് കിംഗ്സ് ഡൽഹിയുടെ 265 റൺസ് വിജയലക്ഷ്യം മറികടന്നത് 18.5 ഓവറിൽ

ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പ‌ഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…

47 minutes ago

16 വയസുകാരിയെ വിവാഹം കഴിച്ച് 28കാരന്‍; ശൈശവ വിവാഹത്തില്‍ വരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…

1 hour ago

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

2 hours ago

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…

3 hours ago

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…

3 hours ago