ബെംഗളൂരു: ഇൻസ്റ്റഗ്രാം പ്രണയത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ദാവൻഗെരെ സ്വദേശിനി ശ്വേത (23) ആണ് മരിച്ചത്. ഇവരുടെ ഇൻസ്റ്റഗ്രാം സുഹൃത്ത് ദാവൻഗെരെ ശിവള്ളി ഗ്രാമത്തിൽ നിന്നുള്ള വിജയ് നായ്കർ പോലീസ് പിടിയിലായി. വിജയുമായുള്ള പ്രണയത്തെ തുടർന്ന് ശ്വേത ഭർത്താവിൽ നിന്നും വിവാഹമോചനം തേടിയിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ഭർത്താവിനെ ഉപേക്ഷിച്ച് ശ്രീനഗറിലെ വാടകവീട്ടിലായിരുന്നു ശ്വേതയുടെ താമസം. കഴിഞ്ഞ ദിവസമാണ് ശ്വേതയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി വിജയ് തന്നെ വഞ്ചിച്ചതാണ് ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടർന്ന് ശ്വേതയുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് വിജയ് നായ്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
TAGS: BENGALURU | ARREST
SUMMARY: Man arrested after housewife commits suicide over Instagram affair
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…