ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തലിനു ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ. നിലവിൽ വെടിനിർത്തൽ ധാരണയിൽ എത്തിച്ചേർന്നിട്ടില്ലെന്നും ആക്രമണത്തിൽ നിന്നു പിന്മാറില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ഇസ്രയേലാണ് ആക്രമണം തുടങ്ങിയതെന്നും അവർ അവസാനിപ്പിച്ചാൽ ഇറാനും സൈനിക നടപടി നിർത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിൽ എത്തിയെന്നാണ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
ഇറാനാകും വെടിനിർത്തൽ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും ഇതു പിന്തുടരും. 24 മണിക്കൂറോടെ യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നുമെന്നായിരുന്നു സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അവകാശപ്പെട്ടത്.
SUMMARY: Iran says it will stop attacks if Israel does, after Trump says ceasefire agreed.