LATEST NEWS

ഇ​സ്ര​യേ​ൽ ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​രെ ഇറാന്റെ മിസൈൽ ആക്രമണം; 39 പേ​ർ​ക്ക് പ​രുക്ക്

തെഹ്റാൻ: ഇസ്രയേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. ഇസ്രയേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരമാണിത്. ആ​ക്ര​മ​ണ​ത്തി​ൽ 39 പേ​ർ​ക്ക് പ​രുക്കേ​റ്റ​താ​യും ആ​ണ​വ വി​കി​ര​ണ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 24 മ​ണി​ക്കൂ​റി​നി​ടെ അ​ഞ്ചാം ത​വ​ണ​യാ​ണ് ഡി​മോ​ണ​യി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് തങ്ങൾ ഇസ്രയേലിന്റെ ആണവ പദ്ധതിയെ ലക്ഷ്യം വെച്ച് മിസൈൽ തൊടുത്തതെന്ന് ഇറാൻ അറിയിച്ചു. എന്നാൽ നതാൻസിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്. സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്‌​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് രാ​ജ്യാ​ന്ത​ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ത​ല​വ​ൻ റ​ഫാ​ൽ ഗ്രോ​സി പ​റ​ഞ്ഞു. ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്ക് സ​മീ​പം പ​ര​മാ​വ​ധി സൈ​നി​ക നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

ശനിയാഴ്ച രാവിലെ ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെ യുഎസ്-ഇസ്രയേൽ സേനകൾ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡിമോണയിൽ മിസൈൽ പതിച്ചത്. നതാൻസിലെ ആക്രമണത്തെ റഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും ഇത്തരം നടപടികൾ മിഡിൽ ഈസ്റ്റിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ച​ര​ക്ക് ക​പ്പ​ലു​ക​ളെ​യും യാ​ത്രാ​ക്ക​പ്പ​ലു​ക​ളെ​യും യു​എ​സ്, ഇ​സ്ര​യേ​ൽ സൈ​ന്യ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ല​ക്ഷ്യം വെ​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
SUMMARY: Iran’s missile attack on Israeli nuclear facility; 39 injured

NEWS DESK

Recent Posts

ഹർഭജൻ സിംഗിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു; സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്രം

ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…

6 minutes ago

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

1 hour ago

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് വിഷ്ണുവിനെ പോലീസ്…

2 hours ago

നിതിൻരാജിന്റെ മരണം; മുൻകൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒന്നാം…

2 hours ago

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

3 hours ago

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്.…

4 hours ago