ജറുസലം: തെക്കൻ ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർക്ക് കൊല്ലപ്പെട്ടു. അൽ ജസീറയുടെ ഫോട്ടോഗ്രാഫർ മുഹമ്മദ് സലാമ,റോയിട്ടേഴ്സിന്റെ ഫോട്ടോ ജേണലിസ്റ്റ് ഹുസാം അൽമസ്രി,ദി ഇൻഡിപെൻഡന്റ് അറബികിലെ മറിയം അബു ദഖ,പത്രപ്രവർത്തകൻ മോവാസ് അബു താഹ,ഖുദ്സ് ഫീഡ് നെറ്റ്‌വർക്കിലെ അഹമ്മദ് അബു അസീസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഖാൻ യൂനിയ് ഗവണറേറ്റിലെ നാസർ ആശുപത്രിയിൽ ഇവർ ഡ്യൂട്ടിയിലിരിക്കെയാണ് ആക്രമണം നടന്നത്. ആദ്യത്തെ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു.തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്ന് അധികൃതർ പറയുന്നു. കണക്കനുസരിച്ച് 2023 ഒക്ടോബർ 7 മുതൽ ഇസ്രയേൽ -ഹമാസ് യുദ്ധം തുടങ്ങിയത് മുതല്‍ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 273 ആയി.ഇസ്രയേൽ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫീസും ഇതിനോട് പ്രതികരിച്ചിട്ടില്ല.
രണ്ടാഴ്ച്ച മുമ്പ് സമാനമായ രീതിയിൽ അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. പ്രശസ്ത യുദ്ധ റിപ്പോർട്ടറായ അൽ ജസീറയുടെ അനസ് അൽ ഷരീഫ് ഉൾപ്പെടെയുള്ളവരാണ് അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
SUMMARY: Israeli attack on hospital in southern Gaza; 21 people including 5 journalists killed