ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35
പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി ൽ നടത്തിയ ആക്രമണത്തിൽ 130 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥി രീകരിച്ചു.
ഓഗസ്റ്റ് 30 നു സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെ 30 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് യെമനിലും ആക്രമണമുണ്ടായത്.
SUMMARY: Israeli bombing in Yemeni capital; 35 killed