കൊച്ചി: വിവാദമായ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയില്‍. ഉച്ചക്ക് വീണ്ടും വാദം കേള്‍ക്കാൻ മാറ്റിയ കോടതി, നിർമ്മാതാക്കളോട് വിഷയത്തില്‍ നിലപാട് പറയണമെന്ന് അറിയിച്ചു.
സിനിമയിലെ ജാനകി എന്ന പേരിനോടൊപ്പം ജാനകി വിദ്യാധരൻ എന്ന പേരിലെ വി കൂട്ടി ജാനകി വി എന്നോ അല്ലെങ്കില്‍ വി ജാനകി എന്നോ ആക്കണമെന്നാണ് ഒരു നിർദേശം. കോടതി രംഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണം എന്നാണ് മറ്റൊരു നിർദേശം. നേരത്തെ 96 മാറ്റങ്ങള്‍ വരുത്തണമെന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. വിഷയത്തില്‍ തങ്ങളുടെ നിലപാട് നിർമ്മാതാക്കള്‍ കോടതിയെ അറിയിക്കും.
SUMMARY: Janaki should change to ‘V. Janaki’; Censor Board moves court