കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കിയത്. സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സാദിഖ് റഹീമുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വീണ്ടും പരിശോധന നടത്തും.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസില്‍ വിളിച്ചുവരുത്തി ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ് ഏറെ വിവാദമായ കേസാണിത്. ഓണ്‍ലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. കേസില്‍ സ്ഥാപന ഉടമയായ സാദിഖ് റഹീമിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
SUMMARY: Jayasurya in ED trouble: Notice to appear for questioning again














