കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 118.69 രൂപയും ഡീസലിന് 105.59 രൂപയുമായി.
നയാര എനർജി കഴിഞ്ഞ ആഴ്ചയാണ് വില കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് സ്വകാര്യ കമ്പനികളെ വില കൂട്ടാൻ പ്രേരിപ്പിക്കുന്നത്.
അതേസമയം പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധനവിലയിൽ നിലവിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ്.
ഇന്ത്യയിൽ 90 ശതമാനം പെട്രോൾ പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയുടെ കീഴിലാണ്. ഇന്ത്യയിലാകെ 1.04 ലക്ഷം പെട്രോൾ പമ്പുകളുണ്ട്.
SUMMARY: Jio hikes petrol price by ₹5 and diesel price by ₹3 at one go.
















