ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.
നാഗ്പുർ സ്വദേശിയായ ബഖ്രു 1990ൽ ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായി. 2013ൽ ഹൈക്കോടതിയിൽ അഡിഷനൽ ജഡ്ജിയായി. 2024 ഡിസംബർ 5 മുതൽ 2025 ജനുവരി വരെ ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു.
കർണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന വി. കമലേശ്വർ റാവു ഡൽഹി ഹൈക്കോടതിയിലേക്കു സ്ഥലം മാറി പോയതിനു പകരമാണ് ബഖ്രുവിന്റെ നിയമനം.
SUMMARY: Justice Vibhu Bakhru sworn in as new Chief Justice of Karnataka High Court.